ജീവനക്കാര്‍ വാഴാത്ത ഇന്‍ഫോസിസ്

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കൊഴിഞ്ഞു പോക്ക് തടയാനായി കമ്പനി നടത്തുന്ന ശ്രമങ്ങളെ വിഫലമാക്കി ഇന്‍ഫോസിസില്‍ നിന്നും നിരവധിയാളുകള്‍ ജോലി മതിയാക്കി പുറത്തു പോകുന്നു. 18.7 ശതമാനം ജീവനക്കാരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊഴിഞ്ഞു പോയതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.ഡി. ഷിബുലാല്‍ പറയുന്നു. നിലവില്‍ 1.6 ലക്ഷം ജീവനക്കാരാണ് ഇന്‍ഫോസിസിനുള്ളത്.

കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകള്‍ കമ്പനി വിട്ടത്. 2012-13 ല്‍ 16.3 ശതമാനമായിരുന്നു കൊഴിഞ്ഞുപോയത്. എന്‍.ആര്‍. നാരായണമൂര്‍ത്തി ചെയര്‍മാനായി മടങ്ങിവന്ന ശേഷമാണ് കൊഴിഞ്ഞു പോക്ക് ഇത്രയധികം വര്‍ധിച്ചതെന്ന പ്രത്യേകതയും ഉണ്ട്.

മാത്രമല്ല നാരായണമൂര്‍ത്തി വന്ന്തിനു ശേഷം കമ്പനിയുടെ ഒമ്പത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ടു തവണയാണ് കമ്പനി ശമ്പളം വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ 6-7 ശതമാനം ശമ്പളവര്‍ധന നടപ്പാക്കിയതിനാല്‍ കൊഴിഞ്ഞുപോക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷിബുലാല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :