കൊച്ചി|
AISWARYA|
Last Modified ഞായര്‍, 30 ജൂലൈ 2017 (11:03 IST)
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവേ വില കുറവാണെന്ന് പലര്‍ക്കും അറിയാം. സോപ്പ്, ചീപ്പ്, കണ്ണാടി മുതല്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വരെ സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ കിട്ടുമായിരുന്നു. എന്നാല്‍ സേവന നികുതി (ജിഎസ്ടി) വന്നതോടെ ചൈനയില്‍ നിന്നുള്ള
ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുക്കുകയാണ്.
കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന സെറാമിക്, പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെയും മൊബൈല്‍, കംപ്യൂട്ടര്‍ ആക്സസറികളുടെയും കളിപ്പാട്ടങ്ങളുടെയും വരവു കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.
ജിഎസ്ടി സംബന്ധിച്ച ആശയക്കുഴപ്പം മാറാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.