രാജ്യത്തെ ചെറുകിട, മധ്യനിര വ്യവസായ സ്ഥാപനങ്ങള്‍(എസ് എം ഇ) ആഗോള സാമ്പത്തിക മാന്ദ്യം ഫലപ്രദമായി നേരിടുന്നതിന് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫിക്കി സര്‍വേ. ഇത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉത്തേജക പദ്ധതികള്‍ നടപ്പിലാക്കണമെന്നും സര്‍വേയില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യം തങ്ങളെ കാര്യമായി ബാധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം കമ്പനികളും അഭിപ്രായപ്പെട്ടു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 116 നിര്‍മ്മാണ കമ്പനികളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ ഏതെങ്കിലും വിധത്തിലുള്ള ഉത്തേജക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 73 കമ്പനികള്‍ക്കും അറിയില്ല. സര്‍ക്കാര്‍ പദ്ധതികള്‍ ഈ മേഖലയിലെ കമ്പനികളെ സഹായിക്കാന്‍ പര്യാപ്തമല്ല.
ചെറുകിട മധ്യനിര വ്യവസായ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുള്ള പലിശയിളവ് യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ പറയുന്നു. എസ് എം ഇ വ്യവസായങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ 4000 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കമ്പനികള്‍ക്ക് ഇത് സഹായകരമാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടി.
90 ശതമാനം ചെറുകിട, മധ്യനിര കമ്പനികളും ഫണ്ട് കണ്ടെത്തുന്നത് ബാങ്ക് വായ്പ വഴിയാണ്. കടുത്ത മാനദണ്ഡങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി 52 ശതമാനം കമ്പനികളുടേയും അഭിപ്രായം. ചെറുകിട, മധ്യനിര കമ്പനികള്‍ക്ക് സഹായം നല്‍കാന്‍ മിക്ക ബാങ്കുകള്‍ക്കും താല്പര്യമില്ലെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങള്‍ ഇവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടുത്ത ആറ് മാസത്തിനകം സാമ്പത്തിക നില മെച്ചപ്പെടുമെന്ന് 66 ശതമാനം കമ്പനികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.