സജിത്ത്|
Last Modified വെള്ളി, 14 ജൂലൈ 2017 (11:48 IST)
മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിങ്ങനെയുള്ള വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ് എത്തുന്നു. കുറഞ്ഞ് വിലയാണ് റെഡി ഗോ ക്രോസിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് കമ്പനി പറയുന്നത്. 6.5 ലക്ഷം മുതലായിരിക്കും ഈ വാഹനത്തിന്റെ വില
ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ തന്നെ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ കൂടിയാണ്
ഈ ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാം മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഗോ, ഗോ പ്ലസ് എന്നീ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസും നിർമിച്ചിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നാണ് പ്രതീക്ഷ. ഗോ പ്ലസിനു സമാനമായി തന്നെ മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുമുള്ളത്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡി.സി.ഐ ഡീസൽ വകഭേദങ്ങളിലാണ്ഗോ ക്രോസ് ഇന്ത്യൻ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.