കേരള ബജറ്റ് 2014: വിദ്യാര്‍ഥികള്‍ക്ക് സംരഭകരാകാന്‍ വന്‍ പദ്ധതികള്‍

തിരുവനന്തപുരം| WEBDUNIA|
PRO
കോളേജ് വിദ്യാര്‍ഥിനികളായ സംരഭകര്‍ക്ക് 20 ശതമാനം ഗ്രേസ്‌മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി.

സംരഭകരായ വിദ്യാര്‍ഥികള്‍ക്ക് യുവപ്രതിഭാ അവാര്‍ഡു .ബിരുദതലത്തിലുള്ള വിദ്യാര്‍ഥികളുടെ മികച്ച വ്യവസായ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ പുരസ്കാരം നല്‍കും.

രാവിലെ ഒന്‍പതിനു നിയമസഭയില്‍ അവതരിപ്പിക്കാനാരംഭിച്ച ബജറ്റ് പ്രസംഗത്തിന്റെ ബി‌പി‌എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്ന് കെ എം മാണി പറഞ്ഞു.

കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍ നടപ്പിലാക്കും. പ്രീമിയത്തില്‍ 90 ശതമാനം സര്‍ക്കാര്‍ വഹിക്കും. ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള യു‌ഡി‌എഫിന്റെ പ്രചാരണത്തിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തുടക്കമിടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :