കത്തിയ നാനോയ്ക്ക് നഷ്ടപരിഹാരം15 ലക്ഷം?

മുംബൈ| WEBDUNIA|
PRO
വാങ്ങിയ ദിവസം തന്നെ കത്തിയ നാനോ കാറിന്റെ ഉടമ മോട്ടോഴ്സില്‍ നിന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് സൂചന. മുംബൈയില്‍ കഴിഞ്ഞ മാസമാണ് റോഡില്‍ വച്ച് നാനോ കത്തിയമര്‍ന്നത്.

ടാറ്റയുടെ സബ്സിഡിയറി ആ‍യ കോണ്‍കോര്‍ഡ് മോട്ടോഴ്സില്‍ നിന്ന് തനിക്ക് 2.25 ലക്ഷം രൂപയുടെ ചെക്ക് റീഫണ്ട് ചെയ്തു എന്ന് കത്തിയ നാനോയുടെ ഉടമ സതീഷ് സാവന്ത് (37) വെളിപ്പെടുത്തി. താന്‍ ആ തുക ഉപയോഗിച്ച് ബാങ്ക് ലോണ്‍ തീര്‍ത്തു എന്നും സോഫ്റ്റ്വെയര്‍ പ്രഫഷണലായ സതീഷ് പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് കോണ്‍കോര്‍ഡ് മോട്ടോഴ്സ് തനിക്ക് കാറിന്റെയും ആക്സസറീസിന്റെയും വില ഉള്‍പ്പെടെ 2.25 ലക്ഷം രൂപയുടെ ചെക്ക് അയച്ചു തന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം ചെക്ക് സ്വീകരിച്ച് ബാങ്ക് ലോണ്‍ തീര്‍ത്തു. എന്നാല്‍, ആ തുക നഷ്ടപരിഹാരമായി കാണാനാവില്ല, സതീഷ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :