കണ്ണു മഞ്ഞളിപ്പിച്ച് സ്വര്‍ണം: 23,000ന് വെറും 120 രൂപ അകലെ!

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍. ബുധനാഴ്ച പവന് 160 രൂപ വര്‍ധിച്ച് 22,880 രൂപയും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2860 രൂപയുമായി.

ബുധനാഴ്ച രേഖപ്പെടുത്തിയ 22,720 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ വില നിലവാരമുയര്‍ത്തിയത്. വെറും 120 രൂപ കൂടി വര്‍ധിച്ചാല്‍ പവന്‍ 23000 രൂപയിലെത്തും.

തിങ്കളാഴ്ച സ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ച് 22,520 രൂപയുമായി റെക്കൊര്‍ഡിട്ടിരുന്നു. ശനിയാഴ്ച ഗ്രാമിന് 10 രൂപ കൂടി 2,810 രൂപയും പവന് 80 രൂപ വര്‍ധിച്ച് 22,480 രൂപയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വര്‍ണവില റെക്കൊര്‍ഡ് തിരുത്തി മുന്നേറ്റം തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും മാറ്റത്തിനു കാരണമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതും വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :