ഒളിമ്പിക്സ്: ഗഗന്‍ നരംഗ്‌ ഫൈനലില്‍; അഭിനവ്‌ ബിന്ദ്ര പുറത്ത്

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഒളിമ്പിക്സില്‍ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗ്‌ ഫൈനലില്‍ കടന്നു. 600ല്‍ 598 പോയന്റുമായി മൂന്നാം സ്‌ഥാനം നേടിയാണ്‌ ഗഗന്‍ ഫൈനലിലെത്തിയത്‌. ബീജിംഗ്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അഭിനവ്‌ ബിന്ദ്ര ഫൈനല്‍ കാണാതെ പുറത്തായി.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്‌ നരംഗ്‌.

അഭിനവ് ബിന്ദ്രയ്ക്ക് 594 പോയന്റ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. പതിനാലാം സ്ഥാനത്തായ ബിന്ദ്ര ഫൈനലില്‍ എത്താതെ പുറത്താകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :