ഓഹരിവിപണിയില്‍ നഷ്‌ടം തുടരുന്നു

മുംബൈ| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (10:50 IST)
ഓഹരിവിപണിയില്‍ നഷ്‌ടം തുടരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 46 പോയിന്റ് താഴ്ന്ന് 27597ല്‍ എത്തിയപ്പോള്‍ നിഫ്‌റ്റി 12 പോയിന്റ് താഴ്ന്ന് 8357ല്‍ എത്തി.

അതേസമയം, ഇന്ന് 770 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലും 890 ഓഹരികള്‍ നേട്ടത്തിലുമാണ്. ഇന്‍ഫോസിസ്, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, എം ആന്റ് എം, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തില്‍ വ്യാപരം നടത്തുന്നു.

എന്നാല്‍, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, ടെക് മഹീന്ദ്ര, ഐ ടി സി, സണ്‍ ഫാര്‍മ, ഐ സി ഐ സി ഐ ബാങ്ക്, എല്‍ ആന്റ് ടി, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :