ഐപി‌എല്‍ സം‌പ്രേക്ഷണം: വരുമാനത്തില്‍ ഇടിവ്

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സം‌പ്രേക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഇടിവ്. മത്സരങ്ങളുടെ ഔദ്യോഗിക സം‌പ്രേക്ഷണാവകാശം ലഭിച്ച സെറ്റ് മാക്സിന് ഐ പി എല്ലില്‍ നിന്നുള്ള വരുമാനത്തില്‍ 30 ശതമാനം കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഐ പി എല്ലില്‍ നിന്ന് ചാനലിന് ലഭിക്കുന്ന വരുമാനം 600 കോടി രൂപ മാത്രമായിരിക്കുമെന്നാണ് കരുതുന്നത്. മുന്‍‌വര്‍ഷം ഇത് 900 കോടി രൂപയായിരുന്നു.

ഈ വര്‍ഷം അഞ്ച് പ്രധാന സ്പോണ്‍സര്‍മാരെ മാത്രമേ ലഭിച്ചുള്ളൂ. മുന്‍‌വര്‍ഷം 10 പ്രധാന സ്പോണ്‍സര്‍മാരെ ലഭിച്ചിരുന്നു. ഐ പി എല്‍ മത്സരങ്ങള്‍ ടെലിവിഷനില്‍ കണ്ടവരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :