എല്‍ഐസി ജനപ്രിയമായ 34 പോളിസികള്‍ നിര്‍ത്തി

ഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2013 (13:06 IST)
PRO
എല്‍ഐസി വളരെ ജനപ്രിയമായ ജീവന്‍ ആനന്ദ്, ജീവന്‍ മധുര്‍, ജീവന്‍ സരള്‍ എന്നിവയുള്‍പ്പടെയുള്ള 34 പോളിസികള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്.

പുതിയ ഇന്‍ഷൂറന്‍സ് റഗുലേഷന് അനുയോജ്യമാകത്തതിനാലാണ് ഇവ പിന്‍വലിക്കുന്നതെന്നാണ് എല്‍ഐസിയുടെ വിശദീകരണം. ഡിസംബറില്‍ തന്നെ ഇവ പിന്‍വലിച്ചു കഴിഞ്ഞു.

2013 ജുലൈയ്ക്ക് മുന്‍പ് പോളിസി എടുത്തവരെ ഇത് ബാധിക്കില്ലെങ്കിലും അതിന് ശേഷം ഈ പോളിസികളില്‍ ചേര്‍ന്നവരെ ഇതിന്‍റെ ഉടന്‍ നടപ്പിലാക്കുന്ന പരിഷ്കരിച്ച പതിപ്പില്‍ ചേരാം. ഇന്‍ഷ്യൂറന്‍സ് റഗുലേറ്ററി അതോററ്ററിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :