എച്ച് സി ‌എല്‍: അറ്റാദായത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 25 ജനുവരി 2010 (15:03 IST)
PRO
രാജ്യത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എച്ച്‌സി‌എല്ലിന്‍റെ മൂന്നാം പാദ അറ്റാദായത്തില്‍ ഇടിവ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 36 ശതമാനമാണ് ഇടിവ് (225 കോടി) രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ മൊത്തവരുമാനം 1,259.20 കോടിയായി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,430.4 കോടി രൂപയായിരുന്നു മൊത്തവരുമാനം. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പാദവാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഈ കാലയളവില്‍ കമ്പനി തൊഴിലാളികളുടെ എണ്ണം ഉയര്‍ത്തിയിരുന്നു. 1,691 പേരെയാണ് ഐടി വിഭാഗങ്ങളിലേക്ക് കമ്പനി റിക്രൂട്ട് ചെയ്തിരുന്നത്. നിലവില്‍ 55,688 തൊഴിലാളികളാണ് കമ്പനിയില്‍ ഉള്ളത്.

കമ്പനിക്ക് ലഭിച്ച വരുമാനത്തില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 651.7 ഡോളര്‍ ആണ് ഡിസംബര്‍ വരെയുള്ള പാദത്തില്‍ കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 507 ഡോളര്‍ മാത്രമാ‍യിരുന്നു വരുമാനമായി ലഭിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :