കെയ്‌റോ|
WEBDUNIA|
Last Modified ചൊവ്വ, 1 ഫെബ്രുവരി 2011 (13:09 IST)
ഈജിപ്‌തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില തുടര്‍ച്ചയായ മുന്നാം ദിവസവും കുതിച്ചുയര്‍ന്നു. ബാരലിന് 101 ഡോളറായാണ് വില ഉയര്‍ന്നത്. പ്രക്ഷോഭകാരികള്‍ സൂയസ് കനാലിലൂടെ എണ്ണ കൊണ്ടുപോകുന്നതിന് തടസ്സം സൃഷ്‌ടിച്ചേക്കുമോ എന്ന ആശങ്കയാണ് എണ്ണ വില ഉയര്‍ത്തുന്നത്.
2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് എണ്ണ വില 100 ഡോളറിന് മുകളിലെത്തുന്നത്. ക്രൂഡോയില്‍ വിലയില്‍ വന്‍വര്‍ദ്ധനയുണ്ടായതിനാല്‍ ഇന്ത്യയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില വീണ്ടും കുത്തനെ ഉയരുമോ എന്ന ആശങ്കയുണ്ടാക്കുന്നുണ്ട്
യൂറോപ്പിലേക്കും മറ്റ് വികസ്വര രാജ്യങ്ങളിലേക്കും ഏകദേശം 24 ലക്ഷം ബാരല്‍ എണ്ണയാണ് സൂയസ് കനാലിലൂടെ പ്രതിദിനം കൊണ്ട് പോകുന്നതെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കനാലിലൂടെയുള്ള ഗതാഗതത്തിന് തടസ്സം നേരിട്ടിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ എപി മൊള്ളര്‍ അടക്കമുള്ള കപ്പല്‍ കമ്പനികള്‍ കപ്പല്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കയാണ്.