ഇന്‍‌ഫോസിസിന്റെ അറ്റാദായത്തില്‍ വര്‍ധന

മൈസൂര്‍| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ ഐ ടി സ്ഥാപനമായ ഇന്‍‌ഫോസിസിന്റെ അറ്റാദായത്തില്‍ വര്‍ധന. ഒന്നാം‌പാദത്തിലെ അറ്റാദായത്തില്‍ 15.4 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 1,722 കോടി രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 1,488 കോടി രൂപയായിരുന്നു.

ഓഹരി ഒന്നിനുള്ള ലാഭം 30.14 രൂപയായും വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 28.05 രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 7,485 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഒന്നാം പാദത്തിലെ വരുമാനം 6198 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :