ഇന്‍ഫോസിസിന് റേഡിയോയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റും

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് റേഡിയോ സ്‌റ്റേഷന്‍ തുടങ്ങുന്നു. ഇന്‍ഫി റേഡിയോ എന്ന പേരിലായിരിക്കും ഇതെന്ന് കമ്പനിയുടെ എച്ച്ആര്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് മേധാവിയുമായ നന്ദിത ഗുര്‍ജാര്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് സംഗീതം ആസ്വദിക്കാനും പരസ്പരം ആശംസകള്‍ അറിയിക്കാനുമൊക്കെ റേഡിയോ അവസരമൊരുക്കും. ഇന്‍ഫോസിസ് മേധാവികളുടെ പ്രഭാഷണം, ടോക്ക് ഷോ എന്നിവയുമുണ്ടാവും. ഇന്‍ഫി റേഡിയോ ലഭിക്കാന്‍, ഐപോഡിലോ മൊബൈലിലോ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. കമ്പനിയുടെ അറിയിപ്പുകള്‍ വേഗത്തില്‍ ജീവനക്കാര്‍ക്ക് എത്തിക്കാനും ഇന്‍ഫി റേഡിയോ സഹായിക്കുമെന്നാണ് കരുതെന്നതെന്ന് ഇന്‍‌ഫോസിസ് അധികൃതര്‍ പറഞ്ഞു.

അതേസമയം ഇന്‍‌ഫോസിസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിന്റെ മാതൃകയില്‍ 'ഇന്‍ഫോസിസ് ബബിള്‍' എന്ന പേരിലാണ് സൌഹൃദക്കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. ഇന്‍ഫോസിസുകാര്‍ തമ്മില്‍ സൗഹൃദവും അഭിപ്രായങ്ങളുമൊക്കെ പങ്കുവെയ്ക്കാനാണ് 'ഇന്‍ഫി ബബിള്‍‍' തുടങ്ങിയിരിക്കുന്നത്. ചിത്രങ്ങളും പോസ്റ്റ് ചെയ്യാനും ബ്ലോഗിംഗിനും സൈറ്റില്‍ സൗകര്യമുണ്ട്. നിലവില്‍ 1,33,560 ജീവനക്കാരുള്ള ഇന്‍‌ഫോസിസില്‍ നിന്ന് ഇതിനോടകം, 74,376 പേര്‍ ഇന്‍ഫി ബബിളില്‍ ചേര്‍ന്നുകഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :