പെപ്സികോ മേധാവിയായ ഇന്ത്യന്‍ വംശജ ഇന്ദ്രനൂയിക്ക് കഴിഞ്ഞ വര്‍ഷം ശമ്പളമായി കിട്ടിയത് 113 കോടി രൂപ. 2012 ല്‍ ലഭിച്ചതിനേക്കാള്‍ ഏഴു ശതമാനം കൂടുതല്‍. 2011 ല്‍ ലഭിച്ചത് 85.5 കോടി രൂപയായിരുന്നു.
തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം വര്‍ധനയാണ് ശമ്പളത്തിലുണ്ടായത്.58കാരിയായ ഇന്ദ്ര 2006 -ലാണ് പെപ്സികോയുടെ ചീഫ് എക്സിക്യൂട്ടീവായത്.
ബോണസ് 40 ലക്ഷം ഡോളറും ദീര്‍ഘകാല ക്യാഷ് അവാര്‍ഡായി 52 ലക്ഷം ഡോളറും ലഭിച്ചു. ഇതിന് പുറമെ ഓഹരികളുടെ പ്രകടനത്തിന്റെ പേരില്‍ 78 ലക്ഷം ഡോളറിന്റെ ഓഹരികളും കിട്ടി.