മിസ് അമേരിക്ക പട്ടം നേടിയ ഇന്ത്യന്‍ വംശജയ്ക്കു നേരെ വംശീയാധിക്ഷേപം

ന്യൂയോര്‍ക്ക്| WEBDUNIA| Last Updated: ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (16:11 IST)
PRO
PRO
പട്ടം നേടിയ ഇന്ത്യന്‍ വംശജയ്ക്കു നേരെ വ്യാപക വംശീയാധിക്ഷേപം. നിന ദാവലൂരിയുടെ നേട്ടത്തിനെതിരെ സോഷ്യല്‍ മീഡിയകളിലാണ് പ്രതിഷേധവുമായി അധിക്ഷേപം നടത്തുന്നത്. ട്വിറ്ററിലും മറ്റും തീവ്രവാദിയായാണ് ചിലരുടെ വിശേഷണം.

‘അഭിനന്ദനങ്ങള്‍ അല്‍ഖ്വയിദ. നിങ്ങളിലൊരാള്‍ ഞങ്ങളുടെ മിസ് അമേരിക്കയായിരിക്കുന്നു‘ എന്നു വരെ ട്വീറ്റ് ചെയ്തവരുണ്ട്. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങളെ നിന ദാവലൂരി തള്ളിക്കളഞ്ഞു. തന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ പരാമര്‍ശങ്ങളെ അവഗണിക്കുന്നുവെന്നും ദിന വ്യക്തമാക്കി. അതേസമയം ഇവര്‍ക്ക് പിന്തുണയുമായി ചില വനിതാ സംഘടനകള്‍ രംഗത്തെത്തി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ മിസ് അമേരിക്ക പട്ടം സ്വന്തമാക്കുന്നത്.

24കാരിയായ നീന ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ന്യൂയോര്‍ക്കിലാണ്. 30 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആന്ധ്രാപ്രദേശ് സ്വദേശികളായ ഇവരുടെ കുടുംബം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്. മത്സര റൗണ്ടില്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ബോളിവുഡ് ഫ്യൂഷനാണ് നീനയെ നേട്ടത്തിനര്‍ഹമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അച്ഛനെപ്പോലെ ഭാവിയില്‍ ഡോക്ടറാകണമെന്നാണ് നീനയുടെയും ആഗ്രഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :