ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ അമ്പരപ്പിക്കുന്ന ലുക്കില്‍ മേഴ്സിഡസ് എഎംജി ജിടി - ആര്‍ !

ഇന്ത്യയുടെ ആദ്യ മേഴ്സിഡസ് എഎംജി ജിടി-ആര്‍ വരുന്നു

mercedes amg- gtr ,  mercedes ,  മേഴ്സിഡസ് എഎംജി ജിടിആര്‍ ,  മേഴ്സിഡസ്
സജിത്ത്| Last Updated: ശനി, 29 ജൂലൈ 2017 (14:56 IST)
മേഴ്സിഡസില്‍ നിന്നും വീണ്ടുമൊരു മോഡല്‍ ഇന്ത്യയിലേക്കെത്തുന്നു. മേഴ്സിഡസ് എഎംജി ജിടിആര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുന്നത്. വാഹനത്തിന്റെ ഔദ്യോഗിക വരവിലേക്കുള്ള സൂചന നല്‍കി കൊണ്ട് ആദ്യ എഎംജി ജിടിആര്‍ യൂണിറ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.


സിഗ്‌നേച്ചര്‍ ഗ്രീന്‍ ഹെല്‍ മാഗ്‌നോ പെയിന്റ് സ്‌കീമാണ് എഎംജി ജിടിആര്‍ എത്തുകയെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്റില്‍ നിന്നും പുറത്ത് വരുന്ന ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് യൂണിറ്റായിരിക്കും ഇന്ത്യയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലാണ് ഈ മോഡലിനെ മെര്‍സിഡീസ് ആദ്യമായി അവതരിപ്പിച്ചത്. 575 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 എന്‍ജിനാണ് ഈ കാറിന് കരുത്തേകുന്നത്. ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മണിക്കൂറില്‍ 318 കിലോമീറ്ററാണ് ഈ മോഡലിന്റെ മാക്സിമം സ്പീഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഎംജി ജിടിആറിന് കേവലം 3.6 സെക്കന്‍ഡ് മാത്രമാണ്
ആവശ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :