BIJU|
Last Modified ബുധന്‍, 5 ജൂലൈ 2017 (19:21 IST)
മെഴ്സിഡസ് മെന്‍സിന്‍റെ സ്റ്റൈലിഷ് എസ് യു വികള്‍ പുതിയ രൂപത്തിലും പുതിയ കരുത്തിലും വരുന്നു. GLA200,
GLA 200d,
GLA 220 d 4 MATIC എന്നിങ്ങനെയുള്ള മൂന്ന് വേരിയന്‍റുകളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
വളരെ ഡൈനാമിക്കായുള്ള എക്സ്റ്റീരിയറാണ് ഈ എസ് യു വികള്‍ക്കുള്ളത്. അത്‌ലറ്റിക് കരുത്തും അതിന് ചേരുന്ന രൂപവുമാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്.
GLA 220 d 4 MATICന് 2143 ഇന്‍ലൈന്‍ 4 എഞ്ചിനാണുള്ളത്. 350 എന്‍ എം ടോര്‍ക്ക് ലഭിക്കുന്ന ഈ മോഡല്‍ പൂജ്യത്തില്‍ നിന്ന് 100 കിമി സ്പീഡിലേക്കെത്താന്‍ വെറും 7.7 സെക്കന്‍ഡുകള്‍ മതിയാവും. 7ജി ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിനുള്ളത്. മികച്ച ഫ്യുവല്‍ എഫിഷ്യന്‍സി നിലനിര്‍ത്തിക്കൊണ്ടുതന്നെ തുടര്‍ച്ചയായുള്ള ഗിയര്‍ മാറ്റത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇതുമൂലം വാഹനത്തിന് കഴിയുന്നു.
18 ഇഞ്ച് 5 ട്വിന്‍ സ്പോക്ക് ലൈറ്റ് അലോയ് വീലാണ് ഈ എസ് യു വിയ്ക്ക് ഉള്ളത്. വാലറ്റത്ത് ക്രോം പ്ലേറ്റഡായ ട്വിന്‍ പൈപ്പ് എക്സ്‌ഹോസ്റ്റ് സിസ്റ്റമാണ് ബമ്പറില്‍ നല്‍കിയിരിക്കുന്നത്.
തകര്‍പ്പന്‍ എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ ഉള്ള GLAയില്‍ ക്രിസ്റ്റല്‍ ലുക്കിലുള്ള ടെയ്‌ല്‍ ലൈറ്റുകളും മികച്ച റിഫ്ലക്ടര്‍ സംവിധാനവും നല്‍കിയിരിക്കുന്നു. 12 നിറങ്ങളിലുള്ള ലൈറ്റുകളില്‍ പൂര്‍ണമായും എല്‍ ഇ ഡി സംവിധാനമാണുള്ളത്. അഞ്ച് ഡിമ്മിംഗ് ലെവലുകള്‍ നല്‍കിയിട്ടുണ്ട്.
മെഴ്സിഡസ് ബെന്‍സ് GLA വേരിയന്‍റുകളുടെ വിലവിവരം താഴെ പറയും പ്രകാരമാണ്:
GLA 200 d Style: 30.65 ലക്ഷം| GLA 200 Sport: 32.20 ലക്ഷം
GLA 200 d Sport: 33.85 ലക്ഷം | GLA 220 d 4 MATIC : 36.75 ലക്ഷം.
രാജ്യത്തെ ഏറ്റവും വലിയ ലക്‍ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പുതിയ GLA അവതരിപ്പിച്ചതിലൂടെ അവരുടെ SUV വിഭാഗത്തെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. പുതിയ ഒട്ടേറെ സവിശേഷതകളുമായി ഒരു കരുത്തുറ്റ മുന്നേറ്റമാണ് GLAയിലൂടെ നടത്തിയിരിക്കുന്നത്. പുതിയ GLA എന്നുപറയുന്നത് ഒരേസമയം കാണാന്‍ ആകര്‍ഷകവും കൂടുതല്‍ സ്പോര്‍ട്ടിയും ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളതുമായ കോംപാക്ട് എസ് യു വിയാണ്.
മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗിന്‍റെ വൈസ് പ്രസിഡന്‍റ് ആയ മൈക്കല്‍ ജോപ്പ് ആണ് പുതിയ GLA അവതരിപ്പിച്ചത്. ഈ കോംപാക്ട് എസ് യു വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്ത്യന്‍ റോഡുകളുടെ വ്യത്യസ്ത സ്വഭാവങ്ങള്‍ക്ക് ഇണങ്ങിയ രീതിയിലാണെന്ന് വാഹനം അവതരിപ്പിച്ചുകൊണ്ട് മൈക്കല്‍ ജോപ്പ് പറഞ്ഞു. സ്പോര്‍ട്ടിയായുള്ള ഡിസൈനും മികച്ച ഇന്‍റീരിയറും നല്ല പെര്‍ഫോര്‍മന്‍സും സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനങ്ങള്‍ തേടുന്നവര്‍ക്ക് ആദ്യത്തെ ചോയ്സ് ആയിരിക്കും GLA എന്നും അദ്ദേഹം പറഞ്ഞു.
ആറ് എയര്‍ബാഗുകള്‍ നല്‍കിയാണ് ഈ വാഹനത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. GLA 220 d 4MATICല്‍ Hill start assist, ESP, ASR, BAS എന്നിങ്ങനെ ഡ്രൈവര്‍ക്ക് അവര്‍ യാത്ര ചെയ്യുന്ന റോഡിന്‍റെ സ്വഭാവമനുസരിച്ചുള്ള മോഡുകളിലൂടെ വാഹനം കൊണ്ടുപോകാന്‍ കഴിയും.