ഇന്ത്യന്‍ എണ്ണ- വാതക മേഖലയിലേക്ക് ബിപിയും

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 22 ഫെബ്രുവരി 2011 (15:42 IST)
ഇന്ത്യന്‍ എണ്ണ- വാതക മേഖലയില്‍ ഇനി ലണ്ടന്‍ ആസ്ഥാനമായുള്ള ബി പി ലിമിറ്റഡിന്റെ പങ്കാളിത്തവും ഉണ്ടാകും. ഇതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡസുമായി ബി പി ലിമിറ്റഡ് കൈകോര്‍ക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 30% പങ്കാളിത്തമാണ് ബി പി ലിമിറ്റഡ് കൈക്കലാക്കിയിരിക്കുന്നത്. 7.2 ബില്യണ്‍ യു എസ് ഡോളറെന്ന റക്കോര്‍ഡ് തുകയ്ക്കാണ് ബി പി ലിമിറ്റഡ് പങ്കാളിത്തം സ്വന്തമാക്കിയിരിക്കുന്നത്. ഏതെങ്കിലുമൊരു വിദേശകമ്പനി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണ് ഇതെന്നാണ് വിലയിരുത്തല്‍

ബി പി ഗ്രൂപ്പ് സി ഇ ഒ റോബര്‍ട്ട ഡഡ്‌ലിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :