ഡോളറിനെതിരെ രൂപയുടെ മൂ‍ല്യത്തില്‍ മുന്നേറ്റം

മുംബൈ| Venkateswara Rao Immade Setti| Last Modified തിങ്കള്‍, 24 ജനുവരി 2011 (15:12 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച ആറ് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കുണ്ടായ മുന്നേറ്റമാണ് രൂപയ്ക്കും തുണയായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.56 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികള്‍ ശക്തിയാര്‍ജ്ജിച്ചതും ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായ ഉണര്‍വുമാണ് രൂപയുടെ മൂല്യം വര്‍ദ്ധിക്കാന്‍ സഹായകരമായതെന്ന് ഫോറെക്സ് ഡീലേഴ്സ് പറഞ്ഞു.

തിങ്കളാഴ്ച സെന്‍സെക്‌സ് 88.16 പോയന്റിന്റെ നേട്ടവുമായി 19,095.69 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 5,724.5 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :