ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് വിളിച്ച് ഓണാക്കാനും ഓഫാക്കാനും കഴിയുന്ന ആപ്പിള്‍ ടിവി അടുത്തവാരം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സൂചന. 7900നടുത്തായിരിക്കും ഇന്ത്യയിലെ പ്രാഥമിക വില.
ആപ്പിള്‍ ടിവിയെന്നത് സ്ക്രീനോ സ്പീക്കറോ ഒന്നുമല്ല ഡിജിറ്റല്‍ റീസീവര് അഥവാ ഒരു മീഡിയ സ്ട്രീമറാണ്. നിങ്ങളുടെ മാക് ഒഎസ് ഡിവൈസിലോ, ഐട്യൂണ്സിലോ, ഐക്ലൌഡിലോ സൂക്ഷിച്ചിരിക്കുന്ന മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ നിങ്ങളുടെ HDTV യില്‍ ദൃശ്യമാക്കാന്‍ ഇതിന് സാധിക്കും. കൂടാതെ നമ്മുടെ കൈവശമുള്ള സിനിമകള്‍ മറ്റുള്ള ആപ്പിള്‍ ഉപയോക്താക്കളുമായി കൈമാറാനും സാധിക്കും.
ഗൂഗിള്‍ ടിവിയുമായി ഒത്തുചേര്‍ന്നായിരുന്നു ആപ്പിളിന്റെ ഈ സംരംഭം.പരീക്ഷണമെന്ന നിലയില്‍ ആപ്പിള്‍ പുറത്തിറക്കിയ ടിവിയുടെ ചെറുപതിപ്പ് കഴിഞ്ഞ വര്‍ഷം തന്നെ 28 ലക്ഷം ചെലവഴിഞ്ഞിരുന്നു.
ആപ്പിളിന്റെ വോയ്സ് റെക്കഗൊനിഷന് സ്ഫോറ്റ്വെയറില് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ടിവി പ്രവര്‍ത്തിപ്പിക്കാന്‍ റിമോട്ട് ആവശ്യമില്ല. നമ്മുടെ ശബ്ദം ഉപയോഗിച്ച് ടിവി ഓണ്‍ ചെയ്യാനും, ഓഫ് ചെയ്യാനും അതുപോലെ ചാനല്‍ മാറ്റുവാനും സാധിക്കും.
ഐട്യൂണ്സിലെയും, ഐക്ലൌഡിലെയും കണ്ടന്റുകള്‍ സ്ട്രീം ചെയ്യാനായി വൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓപ്ഷനുകള്‍ ഈ സെറ്റ്ടോപ് ബോക്സിനുണ്ട്. എയര്‍പ്ലേ മിററിങ്ങ് വഴി നിങ്ങളുടെ ഐഒഎസ് സ്ക്രീന്‍ തന്നെ ടിവിയിലേക്കും പകര്‍ത്താവുന്നതാണ്. സിങ്കിള്‍ കോര്‍ ആപ്പിള്‍ A5 പ്രോസസ്സറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
വൈഫൈ, ഇഥര്‍നെറ്റ് എന്നിവ കൂടാതെ ബ്ലൂടൂത്ത്, HDMI, മൈക്രോ യുഎസ്ബി, ഒപ്റ്റിക്കല്‍ ഓഡിയോ കണക്ടിവിറ്റികളും ഇതിലുണ്ട്. ഇതിന്റെ നിയത്രണത്തിനായി ആപ്പിള്‍ റിമോട്ട് കണ്ട്രോളും ഉണ്ട്. കൂടാതെ ഐഫോണ്‍, ഐപാഡ്, ഐപോഡ് എന്നിവയുടെ റിമോട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ആപ്പിള്‍ ടിവി നിയന്ത്രിക്കാം.