സജിത്ത്|
Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (09:49 IST)
മികച്ച ബാറ്ററി ബാക്കപ്പോടുകൂടിയ ഫീച്ചര്‍ ഫോണുകളുമായി വീണ്ടും നോക്കിയ. നേരത്തെ വിപണിയിലെത്തിയ
നോക്കിയ 105 ,
നോക്കിയ 130 എന്നീ രണ്ട് ഫോണുകളാണ് കമ്പനി വീണ്ടും വിപണിയിലേക്കെത്തിക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ബാറ്ററിയുമായെത്തുന്ന ഈ ഫോണുകള്‍ ഫീച്ചര്‍ ഫോണ്‍ വിപണിയെ സജീവമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നോക്കിയ സീരീസ് 30 പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്.
1.8 ഇഞ്ച് ഡിസ്പ്ലെ, 4 എംബി റാം , 4 എംബി റോം എന്നീ ഫീച്ചറുകളും 800 എംഎ എച്ച് ബാറ്ററിയുമാണ്
നോക്കിയ 105 ന്റെ സവിശേഷതകള്‍. സിംഗിള്‍ സിം, ഡ്യൂവല്‍ സിം മോഡലുകളില്‍ ഈ ഫോണ്‍ ലഭ്യമാകും. അതേസമയം നോക്കിയ 105 നു സമാനമായ റാമും ഡിസ്പ്ലെയുമുള്ള നോക്കിയ 130ന് 8 എംബി ഇന്റേണല്‍ സ്റ്റോറേജ്, 1020 എംഎ എച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണുള്ളത്.