നെറ്റ്‌ ബാങ്കിങ് നിശ്ചലം, എടിഎമ്മുകളിൽ പണമില്ല, സ്വന്തം പണം പിൻവലിക്കാൻ യെസ് ബാങ്ക് ഉപയോക്താക്കൾക്ക് പെടാപ്പാട്

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 6 മാര്‍ച്ച് 2020 (20:28 IST)
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും മറ്റു ബാങ്കുകളിലേക്ക് മാറ്റുന്നതിനും പെടാപ്പാട് പെടുകായാണ് ഉപയോക്താക്കൾ. പുറത്തുവന്നതും. പലരും എടിഎമ്മുകളിൽ എത്തി പണം പിൻവലിക്കാൻ ശ്രമിച്ചു. എന്നാൽ മിക്ക എടിഎമ്മുകളിൽ പണം ലഭിക്കുന്നില്ല.

ഓൺലൈനായി മറ്റു ബാങ്കിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ പലരും ശ്രമം നടത്തി എങ്കിലും ബാങ്കിന്റെ ഓൺലൈൻ പണമിടപാടുകൾ താൽക്കാലികമായി ലഭ്യമല്ല. ഇതോടെ നിക്ഷേപകർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിത്യ ആവശ്യങ്ങൾക്കുള്ള പണം ‌പിൻവലിക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഇതോടെ ബാങ്കിനും കേന്ദ്ര സർക്കാരിനുമെതിരെ നിരവധിപേരാണ് വിമർശനവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിങ് നിലച്ചതായി സ്ക്രീൻ ഷോട്ടുകളും. എ‌ടിഎമ്മിൽനിന്നുമുള്ള ചിത്രങ്ങളു സഹിതവും നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബാങ്കിന് നിയന്ത്രണം കൊണ്ടുവന്നതോടെ ഫോൺ പേയും തടസപ്പെട്ടു. യെസ് ബാങ്കിന്റെ പങ്കാളിത്തോടെയാണ് ഫോൺ പേയ് വഴിയുള്ള യുപിഐ ഇടപാടുകൾ നടക്കുന്നത്. ഇതോടെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി ഫോൺ പേയ് അധികൃതർ രംഗത്തെത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :