വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 6 മാര്‍ച്ച് 2020 (17:32 IST)
മുംബൈ: യെസ് ബാങ്ക് പ്രതിസന്ധി രാജ്യത്തെ ഡിജിറ്റൽ പണമിടപടുകളിലും പ്രതിഫലിക്കുന്നു. യെസ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഫൊൺ പേ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ തടസപ്പെട്ടു. ഇതോടെ ഉപയോക്താളോട് ക്ഷമപണം നടത്തി ഫോൺ പേ അധികൃതർ രംഗത്തെത്തി
യെസ് ബാങ്കുമായി പങ്കാളിത്തത്തോടെയാണ് വാൾമർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺ പേയിൽ ഇടപടുകൾ നടക്കുന്നത്. റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയതോടെ ബാങ്കിന്റെ ഓൺലൈൻ ഇടപാടുകൾക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.
ഇടപാടുകാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി ഫോൺ പേ സിഇഒ സമീർ നിഗം ട്വീറ്റ് ചെയ്തു. പ്രശ്നം പരിഹരിക്കാനായി ശ്രമം നടത്തിവരികയാണ് എന്നും സമീർ നിഗം വ്യക്തമാക്കി. ഭാരത് പേ ഉൾപ്പടെയുള്ള തേർഡ് പാർട്ടി പെയ്മെന്റ് ആപ്പുകളുടെ യുപിഐ ഇടപാടുകൾ കൈകര്യം ചെയ്യുന്നത് യെസ് ബാങ്ക് ആണ്. എയർടെൽ, റെഡ് ബസ്, സ്വിഗ്ഗി, പിവിആർ എന്നിവയുടെ ബാങ്കിങ് സാർവീസ് പ്രൊവൈഡറും യെസ് ബാങ്ക് ആണ്.