8ജിബി റാം, 256ജിബി സ്‌റ്റോറേജ്; സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഒന്നടങ്കം ഞെട്ടിച്ച് ഷവോമി !

ഷവോമി മീ 6, മീ 6 പ്ലസ്: വില വേരിയന്റു വിവരങ്ങള്‍ അറിയാം!

xiaomi, smartphone, news, technology, ഷവോമി, സ്മാര്‍ട്ട്‌ഫോണ്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (12:37 IST)
രണ്ട് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ടഫോണുകളുമായി ചൈനീസ് കമ്പനിയായ ഷോവോമി. ഷവോമി മീ 6, ഷവോമി മീ 6 പ്ലസ് എന്നീ ഫോണുകളാണ് വിപണിയിലേക്കെത്തുന്നതെന്ന് ഗിസ്‌ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് വേരിയെന്റുകളിലാണ് ഈ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ വകഭേദങ്ങളിലാണ് ഷവോമി മീ 6 എത്തുന്നത്. യഥാക്രമം 19000 രൂപ, 21000 രൂപ, 25,600 രൂപ എന്നിങ്ങനെയാണ് ഈ ഫോണുകളുടെ വില.

അതേസമയം, ഷവോമി മീ 6 പ്ലസ്സിനാവട്ടെ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ വകഭേദങ്ങളാണുള്ളാത്. 24700 രൂപ, 28500 രൂപ, 33200 രൂപ എന്നിങ്ങനെയാണ് ഈ ഫോണുകളുടെ വില.

ഡ്യുവല്‍ റിയര്‍ ക്യാമറയും ക്വാഡ് എച്ച്ഡി 2K OLED ഡിസ്‌പ്ലേയുമാണ് മീ 6 പ്ലസിനുള്ളത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് രണ്ട് ഫോണുകള്‍ക്കും നല്‍കിയിട്ടുള്ളത്. 4000എംഎഎച്ച് ബാറ്ററിയാണ് മീ മാക്‌സ് പ്ലസിനുള്ളത്. ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണക്കുന്ന ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 4.0യും ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :