സജിത്ത്|
Last Updated:
വെള്ളി, 24 മാര്‍ച്ച് 2017 (11:56 IST)
സെല്‍ഫി എടുക്കുകയെന്നത് ഇപ്പോള്‍ പലര്‍ക്കും ഒരു ഭ്രാന്തായി മാറിയിരിക്കുകയാണ്. അതുകൊണ്ട്തന്നെ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും കൂടുതല്‍ മെഗാപിക്‌സലുള്ള സെല്‍ഫി ക്യാമറകള്‍ അവരുടെ ഹാന്‍ഡ്സെറ്റുകളില്‍ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. സെല്‍ഫി ഫോക്കസ്ഡ് ക്യാമറയാണ് ഇന്ന് ലോകമെമ്പാടുമുള്ളവര്‍ ആഗ്രഹിക്കുന്നത്. കൂടാതെ ഫോട്ടോഗ്രാഫി മേഖലയിലും ഇതു വളരെയേറെ പ്രധാന്യം നല്‍കുന്നു എന്നുളളതും ഒരു സത്യാവസ്ഥയാണ്. അത്തരത്തിലുള്ള ഒരു ഫോണാണ് ഓപ്പൊ അവതരിപ്പിക്കുന്നത്.
ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയില്‍ മുന്‍ സ്ഥാനം നല്‍കുകയാണ് ഓപ്പോ എഫ്3 പ്ലസിന്. ഓപ്പോയുടെ ഏറ്റവും പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ടാണ് ഇത്. ഈ പുതിയ ഹാന്‍സെറ്റില്‍ വണ്‍ സ്റ്റാന്‍ഡേര്‍ഡ് ലെന്‍സും വൈഡ്-ആങ്കിളും ഹാന്‍സെറ്റിന്റെ മുന്‍ വശത്തായി സ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് സെല്‍ഫിയും സ്‌നാപ് സെല്‍ഫിയും അവരുടെ ഇഷ്ടാനുസരണം എടുക്കാമെന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. ഈ സ്മാര്‍ട്ട്‌ഫോണില്‍ ബ്യൂട്ടി മോഡ് 4.0 ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
ഓപ്പോ എഫ് 3 പ്ലസിന്റെ
ക്യാമറ ആപ്പില്‍ 'Palm Shutter' എന്ന മോഡ് ഉണ്ട്.
ഇത് ഉപയോഗിച്ച് ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഓട്ടോമാറ്റിക് സെല്‍ഫി എടുക്കാനും സാധിക്കും. 16എംപി റിയര്‍ ക്യാമറയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേഗതയേറിയ ഫോക്കസിങ്ങ് സ്പീഡാണ് ഈ റിയര്‍ ക്യാമറയിലുള്ളത്. ക്യാമറ ആപ്പില്‍ 'എക്‌സ്‌പേര്‍ട്ട് മോഡ്' ഉളളതിനാല്‍ ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ഥ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എച്ച്ഡി മോഡ് ഉളളതിനാല്‍ 50എംബി അള്‍ഡ്രാ ഹൈ ഡിഫനിഷന്‍ ഇമേജ് എടുക്കാനും സാധിക്കും.