ദേശീയ കായിക മേള അടുത്തവര്‍ഷം കേരളത്തില്‍

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 30 മെയ് 2014 (12:53 IST)
മുപ്പത്തി അഞ്ചാമത് ദേശീയ കായിക മേളയ്ക്ക് സംസ്ഥാനം ആതിഥേയത്വം വഹിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ കായികമേളാ തുടങ്ങുമെന്നാണ് സംഘടകര്‍ അറിയിച്ചിരിക്കുന്നത്.

ഏഴ് ജില്ലകളിലായി നടക്കുന്ന കായികമാമാങ്കത്തില്‍ 34 കായിക ഇനങ്ങളും വള്ളംകളി, കളരിപ്പയറ്റ് എന്നീ പ്രദര്‍ശന ഇനങ്ങളുമാണ് ഉണ്ടാവുക. 9 പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും 15 സ്റ്റേഡിയങ്ങളുടെ നവീകരണവും ഗെയിംസ് പദ്ധതിയിലുണ്ട്.

ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വരുന്ന ഒക്ടോബറില്‍ 7000 കേന്ദ്രങ്ങളില്‍ ഒരുകോടി ജനങ്ങള്‍പങ്കെടുക്കുന്ന കൂട്ടയോട്ടം നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :