ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയുള്ള തകര്‍പ്പന്‍ ബാറ്ററിയുമായി ഷവോമി മീ മാക്‌സ് വൈറ്റ് വേരിയന്റ് !

ഷവോമി മീ മാക്‌സ് പുതിയ വേരിയന്റില്‍ ലേഞ്ച് ചെയ്തു!

xiaomi mi mix, smartphone, xiaomi ഷവോമി മീ മാക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍, ഷവോമി, വൈറ്റ് വേരിയന്റ്
സജിത്ത്| Last Modified ശനി, 7 ജനുവരി 2017 (10:48 IST)
ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വെളള വേരിയന്റിലുള്ള മീ മാക്‌സ് എന്ന ഫോണാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വെളള വേരിന്റിലുള്ള 3ജിബി/32ജിബി ഫോണിന് 14,999 രൂപയും 4ജിബി/128ജിബിയുള്ള ഫോണിന്19,999 രൂപയുമാണ് വില. ഈ രണ്ട് ഫോണുകളും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

6.4 ഇഞ്ച് ഡിസ്പ്ലേയിലാണ് ഫോണുകള്‍ എത്തുന്നത്. 1080X2040 റസൊല്യൂഷന്‍, 362ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയും ഇതിലുണ്ട്. 2.35GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 SoC പ്രോസസര്‍, 4ജിബി റാം,16 എംപി റിയര്‍ ക്യാമറ, 5 എംപി സെല്‍ഫിക്യാമറ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.

ജിപിഎസ്/എ-ജിപിഎസ്, ബ്ലൂട്ടൂത്ത് v4.2, എന്‍എഫ്‌സി, യുഎസ്ബി ടൈപ്-സി പോര്‍ട്ട്, വൈ-ഫൈ 802 എന്നിങ്ങനെയുള്ള കണക്റ്റിവിറ്റിയും ഫോണിലുണ്ട്. 4400എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :