വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 24 ജനുവരി 2020 (10:36 IST)
എടിഎമ്മിൽ നിന്നും 500 രൂപ പിൻവലിച്ച അംഗൻവാടി ടീച്ചർക്ക് കിട്ടിയത് 10,000 രൂപ. പാലയിലെ സിവിൽ സ്റ്റേഷൻ പരിസരത്താണ് സംഭവം ഉണ്ടായത്. കരൂർ പഞ്ചായത്തിലെ വലവൂർ വേരനാനൽ അംഗൻവാടി അധ്യാപികയായ ലിസിയ്ക്കാണ് 10,000 രൂപ ലഭിച്ചത്. അധികമായി ലഭിച്ച തുക ഇവർ ബാങ്കിന് കൈമാറുകയും ചെയ്തു.
കുടുതൽ പണം ലഭിച്ചതോടെ എടിഎമ്മിന് പുറത്തിറങ്ങിയ ലിസി പരിചയക്കാരനെ വിവരം അറിയീക്കുകയായിരുന്നു. തുടർന്ന് എസ്ബിഐ ബ്രാഞ്ച് അധികൃതരെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ ആദ്യം അധികമായി ലഭിച്ച തുക കൈപ്പറ്റാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പ്രശ്നമുണ്ടാക്കിയതോടെയാണ് പണം കൈപ്പറ്റി അധികൃതർ രസീത് നൽകിയത്.