വോള്‍വോ ഡ്രൈവര്‍മാരെ ഒഴിവാക്കുന്നു, ഇനി ഡ്രൈവറില്ലാ കാലം!

സ്‌റ്റോക്‌ഹോം| vishnu| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (13:17 IST)
ലോകം ഡ്രൈവര്‍മാര്‍ ഇല്ലാത്ത കാലത്തേക്ക് വികസിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്റര്‍നെറ്റ് രാജാവായ ഗൂഗിളും ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ നിസ്സാനും ഡ്രൈവറില്ലാത്ത കാറുകള്‍ പുറത്തിറക്കി പുതിയ ലോകത്തിന് തുടക്കമിട്ടിരുന്നു. ഇപ്പോള്‍ അതേ പാതയില്‍ പ്രമുഖ വാഹന നിര്‍മ്മാതാവായ വോള്‍വോയും രംഗത്തെത്തിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വീഡിഷ് കമ്പനിയായ വോള്‍വോ. ആദ്യ ഘട്ടത്തില്‍ സ്വീഡിഷ് സിറ്റിയില്‍ മാത്രമേ കാര്‍ പുറത്തിറക്കു. 100 സെല്‍ഫ് ഡ്രൈവിംഗ് കാറുകളാണ് ആദ്യം വിപണയിലെത്തുക. ഡ്രൈവറില്ല എന്നതിനാല്‍ തന്നെ മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് കാര്‍ വിപണിയിലെത്തിക്കുക എന്നും കമ്പനി അറിയിച്ചു.

ഡ്രൈവറില്ലാത്ത കാറുകള്‍ വാഹന നിര്‍മാണരംഗത്ത് പുതിയ ചരിത്രം കുറിക്കുമെന്നാണ് വോള്‍വോ മേധാവികള്‍ പറയുന്നത്. സ്വീഡിഷ് ഗതാഗത വകുപ്പിന്റേയും പ്രാദേശിക സര്‍ക്കാരിന്റേയും പിന്തുണയോടെയാകും രാജ്യത്ത് സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിരത്തിലറങ്ങുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :