പുതുക്കിയ കോൾ നിരക്ക് വർധന ഇന്ന് മുതൽ; ഇന്റർനെറ്റ് നിരക്കും കൂടും

റിലയൻസ് ജിയോയുടെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരും.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:23 IST)
മൊബൈൽ ഫോൺ സേവന ദാതാക്കളായ വൊഡാഫോൺ- ഐഡിയ, ഭാരതി എയർടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. മൊബൈൽ ഫോൺ കോൾ, ഇന്റർനെറ്റ് നിരക്ക് വർധനയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. പ്രീപെയ്‌ഡ് നിരക്കുകളിൽ 25 മുതൽ 42 ശതമാനം വരെയാണ് വർധന. റിലയൻസ് ജിയോയുടെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരും.

പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ 50 പൈസ മുതല്‍ 2.85 രൂപ വരെ പ്രതിദിന നിരക്ക് വര്‍ധിക്കും.രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പാക്കുകളാണ് മാറുന്നത്.നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നുകൊണ്ടിരിക്കുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :