കുപ്പിയും വീഞ്ഞും പഴയത് തന്നെ, പക്ഷേ റെക്കോർഡ് പുതിയതാണ്! 'തെരി'യെ കടത്തിവെട്ടി 'ഭൈരവ'!

ബോക്‌സോഫീസിനെ വിറപ്പിച്ച് ഭൈരവ; നാലു ദിവസംകൊണ്ട് നൂറുകോടി ക്ലബില്‍

aparna shaji| Last Modified ബുധന്‍, 18 ജനുവരി 2017 (12:55 IST)
പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ബോക്സ് ഓഫീസിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് വിജയ്. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇടംപിടിച്ചിരിക്കുകയാണ് 'ഭൈരവ'. വെറും നാലു ദിവസം കൊണ്ട് നൂറുകോടിയാണ് വാരിയത്. ഫെസ്റ്റിവൽ സീസണിൽ ഇളയദളപതിയോട് മുട്ടാൻ ആരും തന്നെയുണ്ടായിരുന്നില്ല എന്നതും ഇതിന്റെ പ്രധാന കാരണമാണ്.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ സ്വീകരണമാണ് ഭൈരവയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം തെരിക്ക് ആറു ദിവസം വേണ്ടിവന്നു നൂറ് കോടി ക്ലബിൽ കയറാൻ. ഭൈരവയുടെ നിര്‍മാണ കമ്പനി തങ്ങളുടെ ഔദ്യോകിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

വിജയ് നായകനായും കീർത്തി സുരേഷ് നായികയായും എത്തിയ പുതുമകൾ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നത് വാസ്തവം. കാലങ്ങളായി ആരാധകരെ കുടിപ്പിക്കുന്ന വീഞ്ഞ് കുപ്പി പോലും മാറ്റാതെ വീണ്ടും വിളമ്പിയിരിക്കുന്നു എന്നാണ് ഭൈരവ കണ്ടവർ പറയുന്നത്. കൊട്ടും പാട്ടും അടിയും ഇടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ‘ഭൈരവ’ ഫാൻസിനു വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഉത്സവ ചിത്രമാണ് ഭൈരവ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :