തൃഷയുടെ മോർഫ് ചെയ്ത ഫോട്ടോ വിവാദം; അമ്മ ഉമയ്ക്ക് അറസ്റ്റ് വാറണ്ട്

ജെല്ലിക്കെട്ട് വിവാദം കൊഴുക്കുന്നു, ഇടയിൽ മോർഫിംഗ് വിവാദവും; തൃഷ വാർത്തകളിൽ നിറയുന്നു!

aparna shaji| Last Modified ബുധന്‍, 18 ജനുവരി 2017 (11:15 IST)
ജെല്ലിക്കട്ട് വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷയും അമ്മ കൃഷ്ണയും. ഇതിനിടയിലാണ് തൃഷയുടെ അമ്മയ്ക്ക് അറസ്റ്റ് വാറണ്ട് വരുന്നത്. ജെല്ലിക്കെട്ട് വിവാദത്തിനിടയിലായതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ടായിരിക്കും അറസ്റ്റ് എന്നാണ് പാപ്പരാസികൾ ആദ്യം കരുതിയത്.

എന്നൽ, സംഭവം വാർത്തയായതോടെ തൃഷയുടെ മാനേജർ വിശദീകരണുവായി രംഗത്തെത്തി. തൃഷയുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ച സംഭവം വൻ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അമ്മയ്ക്ക് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്രേ. 2005 ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിനില്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ അമ്മ ഉമ കൃഷ്ണ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ ഇത്രയും നാളായിട്ടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ എത്താന്‍ ഉമ തയ്യാറായില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പലതവണ നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്. ചെന്നൈ കോടതിയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി നടിയുടെ മാനേജര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :