ബാങ്കിംഗ് പ്രതിസന്ധി രൂക്ഷം, യുഎസ് മാന്ദ്യഭീതിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മെയ് 2023 (16:32 IST)
ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിരക്ക് വർധന കാൽ ശതമാനത്തിലൊതുക്കി. തൽക്കാലം നിരക്ക് വർധനവ് നിർത്തിവെയ്ക്കുകയാണെന്ന സൂചനയും ഫെഡ് റിസർവ് നൽകുന്നുണ്ട്.

പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ കൂടുതൽ വർധന വേണ്ടിവരുമോയെന്ന കാര്യത്തിൽ തീരുമാനം പറയാനാകില്ലെന്ന് ഫെഡ് മേധാവി ജെറോം പവൽ വ്യക്തമാക്കി. ബാങ്കുകളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ വീണ്ടും സാമ്പത്തികമാന്ദ്യ ആശങ്കകൾ ശക്തമായതാണ് ഈ തീരുമാനത്തിന് പ്രേരണയായത്. 2022 മാർച്ചിന് ശേഷം 10 നയ യോഗങ്ങളിലായി 5 ശതമാനമാണ് ഫെഡ് റിസർവ് നിരക്ക് ഉയർത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :