മെയ് 31നകം കെ‌വൈസി പുതുക്കണം: അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിക്കുമെന്ന് എസ്‌ബിഐ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (20:50 IST)
കെവൈസി വിവരങ്ങൾ മെയ് 31നകം പുതുക്കിയില്ലെങ്കിൽ അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്‌ബിഐ. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് കെ‌വൈസി പുതുക്കാനുള്ള സമയം മെയ്‌ 31 വരെ നീട്ടിയത്.

പുതിയ സാഹചര്യത്തിൽ ബ്രാഞ്ചുകളിൽ നേരിട്ട് എത്തേണ്ടതില്ല. തപാൽ വഴിയോ, ഇമെയിൽ വഴിയോ കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌താൽ മതിയെന്ന് എസ്‌ബിഐ അറിയിച്ചു. കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി പാസ്‌പോർട്ട്,വോട്ടേഴ്‌സ് ഐഡി,ഡ്രൈവിങ് ലൈസൻസ്,ആധാർ കാർഡ്,തൊഴിലുറപ്പ് കാർഡ്,പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമാണ്ണ വേണ്ടത്.

എസ്‌ബിഐ‌യ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും കെവൈസി പുതുക്കാൻ മാർഗ്ഗനിർദേശം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :