ബജറ്റ്: മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ട് ഇടപാട് അനുവദിക്കില്ല

ബജറ്റ്: പണമിടപാട് 3 ലക്ഷത്തിനുള്ളിൽ മതി, കൂടുതൽ വേണ്ട!

aparna shaji| Last Updated: ബുധന്‍, 1 ഫെബ്രുവരി 2017 (13:02 IST)
3 ലക്ഷത്തിന് മുകളിൽ നടത്തുന്ന പണമിടപാടുക‌ൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരണം. 3 ലക്ഷത്തിനുള്ളിൽ ഒതുങ്ങുന്ന പണമിടപാടുകൾ നടത്തിയാൽ മതിയെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പണമായി വാങ്ങാന്‍ പാടില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണമായി സംഭാവന സ്വീകരിക്കാവുന്ന പരിധി 2000 രൂപയാക്കി.

ആഗോള സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. വിദേശനാണ്യശേഖരം 361 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ധീരവും നിര്‍ണായകവുമായ നടപടിയായിരുന്നു നോട്ട് നിരോധനം. നോട്ട് നിരോധനത്തിന്‍റെ ആഘാതം അടുത്ത വര്‍ഷത്തോടെ ഇല്ലാതാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :