1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. union Budget 2017-18

ബജറ്റ്: 2020ൽ ഇന്ത്യ ക്ഷയരോഗവിമുക്തമാകുമെന്ന് ധനമന്ത്രി

ബജറ്റ്: ലക്ഷ്യം ആരോഗ്യമുള്ള ഇന്ത്യ!

Union Budget 2017 News - Live
അന്തരിച്ച നേതാവ് ഇ അഹമ്മദിന് ആദരാഞ്ജലി അർപ്പിച്ച ശേഷം ആരംഭിച്ച ബജറ്റ് അവതരണത്തിൽ ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന തീരുമാനങ്ങൾ. 2022 ഓടെ ഇന്ത്യ ക്ഷയരോഗവിമുക്തമാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
 
മുതിര്‍ന്നവര്‍ക്ക് ആധാര്‍ അടിസ്ഥാനമായ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. ദളിത് വിഭാഗങ്ങളുടെ വികസനത്തിനുള്ള ഫണ്ടില്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രി. പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
About Writer
aparna shaji