ബജറ്റ് 2019: റെയിൽവേയിൽ സ്വകാര്യവത്കരണം, ഗതാഗത മേഖലയിൽ വമ്പൻ പദ്ധതികൾ

Last Modified വെള്ളി, 5 ജൂലൈ 2019 (12:23 IST)
ഗതാഗത മേഖലയിൽ വിപ്ലവകരമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പ്രാദേശിക ഗതാഗതം മുതൽ അന്തർദേശീയ ഗതാഗതമേഖലയിൽ വരെ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

റെയിൽ‌വേയിൽ പബ്ലിക് പ്രൈവറ്റ് പാർട്ടി‌സിപ്പേഷൻ നടപ്പിലാക്കുന്നു എന്നതാണ് പ്രധാൻ പ്രഖ്യാപനങ്ങളിൽ ഒന്ന്. റെയി‌വേയുടെ വികസനത്തിനായി 50 ലക്ഷം കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. സബർബൻ ട്രെയിനുകളുടെ വികസനത്തിനായി പദ്ധതികൾ നടപ്പിലാക്കും. കൂടുതൽ സബർബൻ ട്രെയിൻ സർവീസുകൾ ആരംഭിക്കും.
ഭാരത മാല, സാഗർമാല, ഉഡാർ പദ്ധതികളിൽ വിപുലമായ നിക്ഷേപം നടത്തും

റോഡ്, ജല, വായു ഗതാഗത സംവിധാനങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തും. രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് കൊണ്ടുവരും, പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയുടെ മുന്നാം ഘട്ടത്തിൽ 1.25 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കും. രാജ്യത്ത് കൂടുതൽ നഗരങ്ങളിൽ മെട്രോറെയിൽ പദ്ധതികൾ നടപൊപിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :