താനും പിണറായിയും മത്സരിക്കുന്നപക്ഷം ഭാവികാര്യങ്ങളിൽക്കൂടി വ്യക്തതയുണ്ടാക്കണം: വി എസ്

താൻ മാറിനിൽക്കുന്ന സാഹചര്യം ദുർവ്യാഖ്യാനങ്ങൾക്കു വഴിവയ്ക്കുകയും അത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ദോഷമാകുകയും ചെയ്യുമെന്ന് വി എസ്

തിരുവനന്തപുരം, വി എസ് അച്യുതാനന്ദൻ, സീതാറാം യച്ചൂരി, പിണറായി വിജയൻ, സി പി എം thiruvananthapuram, VS achudanandan, seetharam yechoori, pinarayi vijayan, CPM
തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (07:52 IST)
കൂടി മത്സരരംഗത്തുണ്ടെന്നു വ്യക്തമായെങ്കിലും സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന് അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നത്തില്‍ അവ്യക്തതയില്ല–പിണറായി വിജയൻ. എന്നാല്‍ വിഎസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതീക്ഷ കൈവിട്ടിട്ടില്ല. വി എസിനെ സ്ഥാനാർഥിയാക്കാൻ മുൻകൈ എടുത്ത ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടുത്തഘട്ടത്തിലും ആവശ്യംവന്നാൽ ഇടപെടുമെന്ന് അവരും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും പിണറായി രംഗത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അമരക്കാരൻ വിഎസ് എന്നതു വ്യക്തമായിരുന്നു. ഇത്തവണ വിഎസും പിണറായിയും നയിക്കാൻ യോഗ്യരാണെന്നാണു കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ പറയുന്നത്. ഭാവികാര്യത്തിൽ അവ്യക്തത ശേഷിപ്പിച്ചാണു യച്ചൂരി സ്ഥാനാർഥിത്വം സംബന്ധിച്ച പ്രധാനതീരുമാനങ്ങൾ എടുപ്പിച്ചത്.


ഔദ്യോഗികചേരിയിലെ ഒരു വലിയപങ്കു നേതാക്കളുടെ അഭിപ്രായവും അധികാരത്തിലേക്കു തിരിച്ചുവരാൻ കഴിയാവുന്ന തീരുമാനങ്ങളേ എടുക്കാവൂ എന്ന കേന്ദ്രത്തിന്റെ അറിയിപ്പുമാണ് വിഎസിനു ഇത്തവണയും വഴിയൊരുക്കിയത്. എന്നാല്‍ വിഎസ് കൂടി മത്സരിച്ചാൽ ഭാവിസംബന്ധിച്ച് അവ്യക്തതയാകും എന്നതു സംസ്ഥാനനേതൃത്വത്തെ അലട്ടിയിരുന്നു. അങ്ങനെയാണ് ഈമാസം ആദ്യം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ യച്ചൂരിയുടെ നിർദേശം ചോദ്യംചെയ്യപ്പെട്ടത്. തുടർന്ന് വിഎസുമായി യച്ചൂരി ആശയവിനിമയം നടത്തി. ഇതിൽ മൂന്നുകാര്യങ്ങളാണു വിഎസ് അറിയിച്ചത് എന്നാണു പുറത്തു വന്ന വിവരം.

∙ താൻ മത്സരിക്കണം എന്നതു സംസ്ഥാനത്തെ പാർട്ടിയുടെകൂടി അഭിപ്രായമായിരിക്കണം.
∙ താനും പിണറായിയും മത്സരിക്കുന്നപക്ഷം ഭാവികാര്യങ്ങളിൽക്കൂടി വ്യക്തതയുണ്ടാക്കണം
∙ താൻ മാറിനിൽക്കുന്ന സാഹചര്യം ദുർവ്യാഖ്യാനങ്ങൾക്കു വഴിവയ്ക്കുകയും അത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ദോഷമാകുകയും ചെയ്യും.

ഇതേത്തുടർന്നാണ് ഡൽഹിയിൽ ചേർന്ന പിബി യോഗം വിഎസും പിണറായിയും മത്സരിക്കണമെന്ന അഭിപ്രായത്തിലെത്തിയത്. വിഎസ് നിലപാടു വ്യക്തമാക്കുന്നതിനു മുൻപ് പിബി അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല എന്നാണു സംസ്ഥാനകമ്മിറ്റി യോഗത്തെ യച്ചൂരി അറിയിച്ചത്. ഒരേസമയം വിഎസിനെയും സംസ്ഥാനനേതൃത്വത്തെയും വിശ്വാസത്തിലെടുക്കാനുള്ള യച്ചൂരിയുടെ ശ്രമം ഇതിലെല്ലാം വ്യക്തമാക്കുന്നു.

ജയിക്കാൻ സഹായകമായ തീരുമാനങ്ങളാണ് ആദ്യം എടുക്കേണ്ടത്, ജയിച്ചു കഴിഞ്ഞാല്‍ എന്ത് എന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുക എന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്
ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എല്ലാവരും ഒരു ഹോബി എന്ന ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...