കെ എസ്‌ എഫ്‌ ഇയുടെ ലാഭം 209 കോടി; സംസ്‌ഥാന ട്രഷറിയില്‍ 2884 കോടി രൂപയുടെ നിക്ഷേപം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെ എസ്‌ എഫ് ഇ 209 കോടി രൂപ ലാഭം നേടി

തിരുവനന്തപുരം, കെ എസ്‌ എഫ്‌ ഇ, ബിവറേജസ്‌ കോര്‍പ്പറേഷന്‍ thiruvananthapuram, KSFE, bevco
തിരുവനന്തപുരം| Sajith| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (12:27 IST)
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെ എസ്‌ എഫ് ഇ
209 കോടി രൂപ ലാഭം നേടി. പൊതുമേഖലാ സ്‌ഥാപങ്ങളില്‍ ലാഭക്ഷമതയില്‍ ബിവറേജസ്‌ കോര്‍പ്പറേഷനു പിന്നില്‍ രണ്ടാംസ്‌ഥാത്താണ്‌ കെ എസ്‌ എഫ്‌ ഇ.

ഇപ്പോഴത്തെ ഭരണസമിതിയുടെ കാലയളവില്‍ സ്‌ഥാപത്തിന്റെ ആസ്‌തി 476 കോടി രൂപയായി വര്‍ധിച്ചു.
സംസ്‌ഥാന ട്രഷറിയില്‍ 2884 കോടി രൂപയുടെ നിക്ഷേപമാണ് കെ എസ് എഫ് ഇയ്ക്കുള്ളത്. സ്‌ഥാപനത്തിന്റെ മൂലധനം 100 കോടി രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചുയെന്നും ചെയര്‍മാന്‍ പി റ്റി ജോസ്‌ പത്രസമ്മേളത്തില്‍ വ്യക്തമാക്കി.

കെ എസ് എഫ്‌ ഇയില്‍ ഇടപാടു നടത്തുന്നവരുടെ എണ്ണം 33 ലക്ഷമായി ഉയര്‍ന്നു. 2011ല്‍ 3110 കോടി രൂപയായിരുന്ന നിക്ഷേപം 8279 കോടിയായി വര്‍ദ്ധിച്ചു. വായ്‌പാ പദ്ധതികളില്‍ 123 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ ആകെ വരുമാനം 28,541 കോടിയായി ഉയര്‍ന്നു.
വിദേശനാണ്യ വിനിമയചട്ടത്തില്‍ ഇളവു ലഭിച്ചതിനാല്‍ പ്രവാസികളെയും കെ എസ്‌ എഫ് ഇ ചിട്ടികളില്‍ അംഗമാക്കാന്‍ കഴിയുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. ലാഭവിഹിതം, ഗ്യാരന്റി കമ്മിഷന്‍, സര്‍വീസ്‌ ചാര്‍ജ്‌ എന്നീ ഇനങ്ങളിലായി 706 കോടി രൂപ സര്‍ക്കാരിനു നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷം മാത്രം ഈയിനത്തില്‍ 387 കോടിയും ആദായ-സേവന നികുതി ഇനങ്ങളില്‍ 729 കോടിയും സര്‍ക്കാരിനു കൈമാറി.

പ്രതിമാസത്തില്‍ 1415 കോടിയുടെ ചിട്ടി ഇടപാടാണു കെ എസ്‌ എഫ് ഇ നടത്തുന്നത്‌. വിവിധ വായ്‌പാപദ്ധതികളുടെ പരമാവധി തുകയും വര്‍ദ്ധിപ്പിച്ചു. ജാമ്യ വ്യവസ്‌ഥകള്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായി ആള്‍ ജാമ്യ പരിധി 12 ലക്ഷമായും വസ്‌തുജാമ്യ പരിധി രണ്ടരക്കോടിയായും ഉയര്‍ത്തി. കണ്‍സ്യൂമര്‍ ലോണ്‍ 15 ലക്ഷമായും ഭവനവായ്‌പയും ചിട്ടിവായ്‌പയും 75 ലക്ഷമായും സ്വര്‍ണപ്പണയ വായ്‌പയും വ്യക്‌തിഗത വായ്‌പയും 25 ലക്ഷമായും വര്‍ധിപ്പിച്ചു. സുഗമ, അക്ഷയ ഓവര്‍ ഡ്രാഫ്‌റ്റ്‌ അഞ്ചു ലക്ഷമായും ഉയര്‍ത്തി.


ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എല്ലാ ശാഖകളേയും ബന്ധിപ്പിക്കുന്ന കോര്‍‌‍-സൊലൂഷ്യന്‍ നടപ്പാക്കുമെന്നും പി ടി ജോസ്‌ അറിയിച്ചു. എം ഡി ജോഷി പോള്‍ വെളിയത്തും പത്രസമ്മേളത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :