ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത നെക്‌സോൺ പുറത്തിറങ്ങി, വില 14-16 ലക്ഷം

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജനുവരി 2020 (19:31 IST)
ടാറ്റ മോട്ടഴ്സിന്റെ വൈദ്യുത എസ്‌യുവി വിപണിയിലെത്തി. 13.99 ലക്ഷം രൂപ,14.99 ലക്ഷം രൂപ,15.99 ലക്ഷം രൂപ എന്നീ വിലകളിൽ മൂന്ന് വേരിയന്റുകളാണ് പുറത്തിറങ്ങിയത്. ഫുൾ ചാർജിൽ 312 കിലോമീറ്റർ ഓടാനാകുന്ന എസ്‌യുവിക്ക് 129 എച്ച്പി കരുത്തുണ്ട്. 2 വർഷത്തിനകം 4 വൈദ്യുതവാഹനങ്ങൾ കൂടി പുറത്തിറക്കുമെന്ന് ടാറ്റ അറിയിച്ചു. 2 എസ്‌യുവികളും ഒരു സെഡാനും ഒരു ഹാച്ച്ബാക്കുമാണ് കമ്പനി പുറത്തിറക്കുക.

ടാറ്റ തന്നെ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ടെക്നോളജിയും ഡീ കണക്ട് എന്ന കണക്ടിവിറ്റി സംവിധാനവും ഉപയോഗപ്പെടുത്തുന്ന ആദ്യ മോഡലാണ് നെക്‌സോൺ.30.2 കിലോവാട്ട് അവർ ലിഥിയം അയോൺ ബാറ്ററി സംവിധാനമുള്ള വണ്ടിയിൽ 15 ആംപിയർ പ്ലഗ് വഴിയും അതിവേഗ ചാർജിങ് സംവിധാനം വഴിയും ചാർജ് ചെയ്യാം. ബാറ്ററിക്ക് 8 വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയുമുണ്ട്. വാഹനത്തിന്റെ സ്റ്റാൻഡേഡ് വാറന്റി 3 വർഷം മുതൽ 5 വർഷം ദീർഘിപ്പിക്കാം.

നിലവിൽ 22 നഗരങ്ങളിലെ 60 വിൽപനകേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ നെക്സോൺ ലഭിക്കുക. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് വിൽപന കേന്ദ്രങ്ങളുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :