ടാറ്റ മോട്ടോര്‍സ് എത്തുന്നു; പുതിയ ക്രോസ് ഓവർ ‘ഹെക്സ‘യുമായി

പുതിയ ക്രോസ് ഓവര്‍ ഹെക്സയുമായി ടാറ്റ എത്തുന്നു

tata motors, tata hexa, tata arya ടാറ്റ മോട്ടോര്‍സ്, ഹെക്സ, ആര്യ
സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (10:03 IST)
പുതിയ ക്രോസ് ഓവര്‍ ഹെക്സയുമായി ടാറ്റ എത്തുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് പുറത്തിറക്കിയ ക്രോസ്ഓവർ ആര്യയ്ക്ക് സാധിക്കാതെ പോയത് വിപണിയില്‍ സാധ്യമാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ടാറ്റയുടെ ഈ ക്രോസ് ഓവർ ഒക്ടോബർ അവസാനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആര്യയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെക്സയും നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊജക്ടർ ഹെഡ്‌ലാപുകൾ, ഡേ ടൈം റണ്ണിങ് ലാംപ്സ്, വശങ്ങളിൽ വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ് എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്. കൂടാതെ എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും വലിയ പുതിയ ടാറ്റാ ഗ്രില്ലുമാണ് വാഹനത്തിലുള്ളത്.

അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളുമായിരിക്കും ഹെക്സയിൽ എന്നാണ് സൂചന. ആറു സീറ്റുകളുമായാണ് ഹെക്സ എത്തുന്നത്. ഡൈക്കോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കും 4000 ആർപിഎമ്മിൽ 154 ബിഎച്ച്പി കരുത്തുമുണ്ട്.

ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ആറു സ്പീഡ് മാനുവൽ, മൾട്ടി ടെറൈൻ ഡ്രൈവ് മോ‍ഡിൽ ഓട്ടൊ, ഡൈനാമിക്, കംഫർട്ട്, റഫ് റോഡ് എന്നീ മോഡലുകളിലാണ് വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പറുകൾ, പ്രൊജക്റ്റർ ഹെഡ്‌ലാമ്പ് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. 13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :