വാഹന പ്രേമികൾ കാത്തിരുന്ന ടാറ്റയുടെ കരുത്തൻ എസ് യു വി ‘ഹാരിയർ‘ പുതുവർഷത്തിൽ നിരത്തുകൾ കീഴടക്കും !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (16:26 IST)
ഇന്ത്യൻ വാഹന വിപണിയിൽ കുതിക്കാൻ ടാറ്റയുടെ പ്രീമിയം എസ് യു വി ഹാരിയർ ജനുവരി 23ന് എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ. ടാറ്റ ഹരിയറിന്റെ ചിത്രങ്ങൾ വാഹന പ്രേമികളെ ഏറെ മോഹിപ്പിച്ചിരുന്നു. കരുത്തും ആഡംബരവും ഒത്തിണങ്ങുന്ന ടറ്റയുടെ ഹാരിയറിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹന പ്രേമികൾ 16 മുതൽ 21 ലക്ഷം വരെയാണ് ഹാരിയറിന് പ്രതീക്ഷിക്കപ്പെടുന്ന വില.


പുറത്തുനിന്നുള്ള കാഴ്ചയിൽ നിന്നുതന്നെ ക്ലാസു കരുത്തും ഒത്തു ചേർന്ന ഡിസൈൻ ശൈലി പ്രകടമാണ്. വാനത്തിന്റെ അകത്തളങ്ങളിൽ ആഡംബരം ആ ഡിസൈനിലേക്ക് ലയിപ്പിച്ച് ചേർക്കുന്നു എന്ന് പറയാം. സിൽ‌വർ ഫിനിഷിഷോടുകൂടിയ ഡാഷ്ബോർഡും ഡോർ ഹാൻഡിലുകളും ഇന്റീരിയറിന്റെ പ്രീമിയം ലുക്കിന്റെ പ്രധാന ഘടകമാണ്.

വലിയ ടാച്ച്സ്ക്രീൻ ഇൻ‌ഫോടെയിൻ‌മെന്റ് സിസ്റ്റവും അതിനോടനുബന്ധിച്ച് മികച്ച സംഗീതം ആസ്വദിക്കുന്നതിന് ജെ ബി എൽ സ്പീക്കറുകളും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ജഗ്വാർ ലാൻഡ്‌റോവർ D8 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ ടാറ്റ പുതുതായി നിർമ്മിച്ച ഒമേഗാ പ്ലാറ്റ്ഫോമിലാണ് ഹാരിയർ ഒരുങ്ങുന്നത്. ഏതു തരം പ്രതലത്തിലൂടെയും അനായാസം സഞ്ചരിക്കാനാകുന്ന വിധത്തിലാണ് ഈ പ്ലാറ്റ്ഫോം രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും മുൻ‌പന്തിയിൽ തന്നെ നിൽക്കും ടാറ്റ ഹാരിയർ. കരുത്തുറ്റ സ്റ്റീലും ക്രം‌പിൾ സോണും ഉപയോഗിച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇത് ഏത തരത്തിലുള്ള ആഘാതങ്ങളെയും ചെറുക്കാൻ ശേഷിയുള്ളതാണ്. ആഘാതങ്ങളുടെ തീവ്രത വാഹനത്തുനുള്ളിലേക്ക് കടക്കാതിരിക്കാനുള്ള പ്രത്യേക സുരക്ഷാ മാർഗങ്ങളും വാഹനത്തിൽ കമ്പനി ഒരുക്കുന്നുണ്ട്.

വഹനത്തിന്റെ 5 സീറ്റർ മോഡലാണ് അദ്യം വിപണിയിൽ എത്തുക. അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ ഇത് വിപണിയിലെത്തും. ഇതിൽ തന്നെ സെവൻ സീറ്റർ വാഹനത്തെ 2020തോടുകൂടി കമ്പനി വിപണിയിൽ പുറത്തിറക്കുമെങ്കിലും അതിന് മറ്റൊരു പേരവും നൽകുക. 2 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോ ടെക് ഡീസൽ എഞ്ചിനാകും വാഹനത്തിന് കരുത്ത് പകരുക. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും
വാഹനം ലഭ്യമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :