ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (11:56 IST)
എന്‍ജിസിയേ പിന്തള്ളി ലക്ഷം കോടിക്കുമേല്‍ വിപണി മൂല്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഒന്നാമതെത്തി.2008നു ശേഷം പുറത്തിറക്കിയ പട്ടികയിലാണ് ടിസി എസ് ഒന്നാമതെത്തിയിരിക്കുന്നത്. നേരത്തെ 2008 ലെ പട്ടികയില്‍ ടി സി എസ് സ്ഥാനം പിടിച്ചിരുന്നില്ല. ടിസി എസിന്റെ വിപണി മൂല്യം 4.82 ലക്ഷം കോടി രൂപയാണ്.
2008 ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയിരുന്നു ഒന്നാം സ്ഥാനത്ത് എന്നാല്‍ റിലയന്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.3.65 ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
ടി സി എസിന് ഒഎന്‍ജിസിയേക്കാള്‍ 1.16 ലക്ഷം കോടിയുടെ
അധിക മൂല്യമാണുള്ളത്. ലക്ഷം കോടി ക്ലബ്ബില്‍ പുതിയതായി അഞ്ചു കമ്പനികള്‍ കൂടി സ്ഥാനം പിടിച്ചു ഇതോടെ ലക്ഷം കോടിക്കുമേല്‍ വിപണി മൂല്യമുള്ള ഇന്ത്യന്‍ കമ്പനികളുടെ എണ്ണം നേരത്തെ 13 ആയിരുന്നത് 18 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഐസിഐസിഐ ബാങ്ക്, സണ്‍ ഫര്‍മസ്യൂട്ടിക്കല്‍സ്, എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് കഴിഞ്ഞ വര്‍ഷം പട്ടികയിലിടം നേടിയ കമ്പനികള്‍.കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കമ്പനികളുടെ മൂല്യത്തില്‍ 33 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.ഇതില്‍ ഒരു ലക്ഷത്തിലധികം വിപണിമൂല്യമുള്ള 18 കമ്പനികള്‍ക്ക് മാത്രം 43 ശതമാനം വിഹിതമുണ്ട്. 2008 ല്‍ പട്ടികയില്‍ ഉണ്ടായിരുന്ന കമ്പനികളായ ഡിഎല്‍എഫ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എംഎംടിസി, എന്‍എംഡിസി, ഭെല്‍, സെയില്‍ എന്നിവയ്ക്ക്
സ്ഥാനം നഷ്ടമായി.