വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 11 നവംബര്‍ 2019 (13:53 IST)
ചെന്നൈ:
ഗൂഗിൾ പേയിലൂടെ പണം കൈമാമറുമ്പോൾ ഉപയോക്താക്കൾ നൽകുന്ന സ്ക്രാച്ച് കാർഡുകൾക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ലോട്ടറി നിരോന്നം നിൽനിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഗൂഗിൾ പേയിലെ സ്ക്രാച്ച് കാർഡുകൾ ലോട്ടറിക്ക് തുല്യമാണെന്നും അതിനാൽ ഇത് നിയമവിരുദ്ധമാണ് എന്നുമാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. 1979ലെ സമ്മാന പദ്ധതി നിരോധന നിയമ പ്രകരം ലോട്ടറികൾക്കും മറ്റു സമ്മാന പദ്ധതികൾക്കും തമിഴ്നാട്ടിൽ നിരോധനം ഉണ്ട്.
ഇതുപ്രകാരം ഒരു ഉത്പന്നത്തിനോ സേവനത്തിനോ കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന, സ്ക്രാച്ച് കാർഡുകളോ സ്കീമുകളോ അനുവദിനിയമല്ല. സ്ക്രാച്ച് കാർഡുകളിലൂടെ പണം ലഭിക്കുന്നതിനായി അപ്പ്ലിക്കേഷൻ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതും കുറ്റകരമാണ് എന്ന് തമിഴ്നാട് സർക്കാർ പറയുന്നു. സ്ക്രാച്ച് കാർഡുകൾ കൂടാതെ ഗൂഗിൾ പേ മറ്റു മാർഗങ്ങളിൽ നൽകുന്ന ഓൺലൈൻ റിവാർഡുകളും അനുവദിക്കാനാകില്ല എന്നാണ് സർക്കാർ നിലപാട്.
അതേസമയം ഡിജിറ്റൽ സ്കീമുകളെ ലോട്ടറി നിരോധനത്തിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ല എന്ന് ഗുഗീൾ വ്യക്തമാക്കി. നിരോധനം നിലനിൽക്കുന്ന സ്ഥലത്തെ ഉപയോക്താക്കൾക്ക് വേണ്ടി മാത്രം രാജ്യത്ത് ആകെ നൽകുന്ന സേവനങ്ങളിൽ മാറ്റം വരുത്തുക എന്നത് സങ്കീർണമാണ്. എന്നാൽ നിലവിൽ നിയമവിരുദ്ധമായി ചൂണ്ടിക്കാട്ടിയ റിവാർഡുകൾ റദ്ദാക്കാം എന്നാണ് ഗൂഗിൾ വിശദീകരണം നൽകിയിരിക്കുന്നത്.