വീണ്ടും തിരിച്ചടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 5.57രൂപ വര്‍ധിപ്പിച്ചു

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 5.57രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (08:53 IST)
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 14രൂപ 50പൈസ കുറക്കുകയും ചെയ്തു.
ഇതോടെ 14.2കിലോഗ്രാം തൂക്കം വരുന്ന സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 737.50 രൂപയില്‍ നിന്ന് 723 രൂപയായി കുറഞ്ഞു.


കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 86 രൂപ വര്‍ധിപ്പിച്ചിരുന്നത്. വിമാന ഇന്ധനവിലയില്‍ അഞ്ചുശതമാനം കുറവും വരുത്തിയിട്ടുണ്ട്. പുതുക്കിയ ഈ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :