ബംഗ്ലരൂ|
jibin|
Last Modified ശനി, 13 മെയ് 2017 (10:10 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് കൂടുതല്‍ മുന്നേറുന്നതിനായി ഇന്ത്യൻ ഇ- കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായ
സ്നാപ്ഡീൽ ഫ്ലിപ്കാർട്ടിൽ ലയിക്കും. ലയനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ
ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇടപാടിൽ 100 കോടി ഡോളറിന്റെ മൂല്യമാണ് സ്നാപ്ഡീലിന് നിർണയിച്ചിരിക്കുന്നത്. ഒരു വർഷം മുന്‍പുവരെ 650 കോടി ഡോളറായിരുന്നു സ്നാപ്ഡീലിന്റെ മൂല്യം. ലയനവും ഓഹരികളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.
ഇന്ത്യൻ ഇ-കൊമേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായിട്ടാണ് ഇതിനെ സാമ്പത്തിക ലോകം വിലയിരുത്തുന്നത്. സ്നാപ്ഡീലിന്റെ എല്ലാ നിക്ഷേപകരുമായുട്ടുള്ള അവസാനവട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. വിഹിതവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച.
ലയനത്തിന് ശേഷം ഫ്ലിപ്കാർട്ട് രാജ്യത്ത് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.