സാധാരണക്കാരെ കൈവിട്ട് പോസ്റ്റ് ഓഫീസ് ബാങ്കും; മിനിമം ബാലൻസ് 500, ഇല്ലേൽ സർവീസ് ചാർജ്

ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ്. പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി 500 രൂപ സൂക്ഷിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.

റെയ്‌നാ തോമസ്| Last Modified ശനി, 15 ഫെബ്രുവരി 2020 (11:15 IST)
സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്ന പോസ്റ്റ് ഓഫിസിലെ ബാങ്കുകളിലും ഇനി മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ്. പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി 500 രൂപ സൂക്ഷിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഓരോ വര്‍ഷവും 100 രൂപയാണ് ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. മൂന്ന് വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍ അക്കൗണ്ട് റദ്ദാക്കും.

നേരത്തെ മിനിമം ബാലന്‍സായി 50 രൂപ അക്കൗണ്ടില്‍ ഉണ്ടായാല്‍ മതിയായിരുന്നു. വര്‍ഷത്തില്‍ ഒരു ഇടപാട് എങ്കിലും നടത്തണമെന്ന നിബന്ധനയും പുതിയതായി ഉണ്ട്. ഡിസംബറിന് മുന്‍പ് മിനിമം ബാലന്‍സ് 500 രൂപയായി നിലനിര്‍ത്താന്‍ അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒരുവര്‍ഷം സൗജന്യമായി ലഭിക്കുന്ന ചെക്ക് ലീഫുകളുടെ എണ്ണവും 10 ആയി കുറച്ചിട്ടുണ്ട്.

അധിക ചെക് ലീഫിന് പണം അടക്കണം. പാസ്ബുക്ക് പുതിയത് വേണമെങ്കില്‍ 50 രൂപ, അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിനായി 20 രൂപ, അക്കൗണ്ട് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് 100 രൂപ എന്നിങ്ങനെ വിവിധ നിരക്കുകളാണ് പുതിയതായി വന്നത്. എടിഎം കാര്‍ഡിനും വാര്‍ഷിക ഫീസ് ഈടാക്കി തുടങ്ങുമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :