Sumeesh|
Last Modified തിങ്കള്‍, 7 മെയ് 2018 (12:31 IST)
ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിറ സാനിധ്യമായിരുന്ന ഹ്യൂണ്ടായുടെ സാൻട്രോ വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാൻ തിരിച്ചെത്തുന്നു. പൂർണ്ണമായും പുത്തൻ രൂപമെടുത്താണ് വാഹനത്തിന്റെ തിരിച്ചു വരവ്. പക്ഷെ ഇക്കുറി പേര് സാൻട്രോ എന്നല്ല.
എ എച്ച് ടു എന്ന പേരിലാണ് വാഹനം തിരിച്ചു വരവിനൊരുങ്ങുന്നത്. അതേ സമയം ആരാധകരുടെ അഭ്യർത്ഥന മാനിച്ച് സാൻട്രോ എന്ന പേര് കമ്പനി വാഹനത്തിന് തിരികെ നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാരുതി ഓൾട്ടോ ആയിരിക്കും .വാഹനത്തിന്റെ പ്രധാന എതിരാളി.
ഫോർ സിലിണ്ടർ എപ്‌സിലോൺ എഞ്ചിന്റെ 1.2 ലിറ്റർ പുത്തൻ പതിപ്പാണ് വാഹനത്തിന് കരുത്തേകുന്നത്. മലീനീകരണാ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് എഞ്ചിൻ രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ സാൻട്രോ ദീപാവലിയിൽ ഇന്ത്യൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.